Monday, June 1, 2026
HomeDisctrict NewsKERALAസ്വാഗതം ചെയ്ത് ആശമാർ; പരിഹസിച്ച് മുൻ ധനമന്ത്രി

സ്വാഗതം ചെയ്ത് ആശമാർ; പരിഹസിച്ച് മുൻ ധനമന്ത്രി

പുതിയ സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചതിന്റെ സന്തോഷത്തിലാണ് ആശമാര്‍. ഓണറേറിയം വര്‍ധിപ്പിച്ച തീരുമാനം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ആശസമര നായിക ബിന്ദു. വി ഡി സതീശന്‍ വാക്ക് പാലിച്ചുവെന്നും ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ബിന്ദു പറഞ്ഞു.എന്നാൽ വി ഡി സതീശന്‍ സര്‍ക്കാരിന്റ ആശമാരുടെ വേതന വര്‍ധന വഞ്ചനയാണെന്ന് മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആശ സമരകാലത്ത് പ്രതിപക്ഷ നേതാവായിരുന്ന സതീശന്‍ 21,000 രൂപ ശമ്പളം നല്‍കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ അധികാരത്തില്‍ എത്തിയതോടെ മല എലിയെ പ്രസവിച്ചതുപോലെയായി. 3000 രൂപ മാത്രമാണു വര്‍ധിപ്പിച്ചത്. ബാലഗോപാല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments