Wednesday, February 25, 2026
HomeDisctrict NewsKERALAമൂ​ന്നാം ബ​ലാ​ത്സം​ഗ​ക്കേ​സ് : രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ജാ​മ്യം

മൂ​ന്നാം ബ​ലാ​ത്സം​ഗ​ക്കേ​സ് : രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ജാ​മ്യം

കൊ​ച്ചി: ബ​ലാ​ത്സം​ഗ കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​ക്ക് ജാ​മ്യം. മൂ​ന്നാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ലാ​ണ് പ​ത്ത​നം​തി​ട്ട സെ​ഷ​ൻ​സ് കോ​ട​തി രാ​ഹു​ലി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ രാ​ഹു​ലി​ന്‍റെ ജാ​മ്യ​പേ​ക്ഷ​യി​ൽ വി​ധി പ​റേ​യ​ണ്ടി​യി​രു​ന്ന​താ​യി​രു​ന്നു​വെ​ങ്കി​ലും ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളു​ടെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ച് പ്രോ​സി​ക്യൂ​ഷ​ൻ സം​ശ​യ​മു​ന്ന​യി​ച്ച​തോ​ടെ മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ചു​മ​ത്തി​യ ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സി​ലെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ജ​സ്റ്റി​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്തി​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ർ​ജി​യി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കു​ക. രാ​ഹു​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്ത് പ്രോ​സി​ക്യൂ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. രാ​ഹു​ലി​നെ​തി​രെ അ​തി​ജീ​വി​ത​യു​ടെ സ​ത്യ​വാ​ങ്‌​മൂ​ല​വും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. രാ​ഹു​ൽ സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്നും മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യാ​ൽ കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ അ​തി​ജീ​വി​ത ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന വാ​ദം. പ്ര​ത്യേ​ക സ​ന്വേ​ഷ​ണ സം​ഘം ര​ജി​സ്റ്റ​ർ ചെ​യ്‌​ത ആ​ദ്യ കേ​സി​ലെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് രാ​ഹു​ൽ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments