Monday, June 1, 2026
HomeFinanceഓഹരി വിപണിയിൽ നേട്ടത്തോടെ ഭാരതി എയർടെൽ

ഓഹരി വിപണിയിൽ നേട്ടത്തോടെ ഭാരതി എയർടെൽ

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രപരമായ നേട്ടം കൈവരിച്ച് ഭാരതി എയര്‍ടെല്‍, രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി മാറി. പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിനെ പിന്നിലാക്കിയാണ് സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ഈ ടെലികോം ഭീമന്‍ ഈ സ്ഥാനത്തെത്തിയത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാത്രമാണ് നിലവില്‍ വിപണി മൂല്യത്തില്‍ എയര്‍ടെല്ലിന് മുന്നിലുള്ളത്. എയര്‍ടെല്ലിന്റെ മൊത്തം വിപണി മൂല്യം 11.90 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതേസമയം എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 11.80 ലക്ഷം കോടി രൂപയായിരുന്നു. വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 18.11 ലക്ഷം കോടി രൂപയിലധികമാണ്. വെറും നാല് വ്യാപാര സെഷനുകളിലായി എയര്‍ടെല്‍ ഓഹരികള്‍ 11 ശതമാനത്തിലധികം മുന്നേറ്റം നടത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. കമ്പനിയുടെ നാലാം പാദ ഏകീകൃത അറ്റാദായം 7,325 കോടി രൂപയാണ്. ഇത് മുന്‍ പാദത്തേക്കാള്‍ 10.5 ശതമാനം വര്‍ദ്ധനവ് കാണിക്കുന്നുണ്ടെങ്കിലും, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലാഭത്തില്‍ കുറവുണ്ടായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments