ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിയുർത്തി.കരാറിലെത്താൻ ഇനിയും വൈകിയാൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞിരുന്നു.വീണ്ടും യുദ്ധം ആരംഭിച്ചാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചു.എന്നാൽ യുദ്ധം വേഗത്തിൽ അവസാനിക്കുമെന്നും ഇറാൻ നേതാക്കൾ കരാറിനായി യാചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. യുഎസ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാനുള്ള ടെഹ്റാൻ പുതിയ നിർദ്ദേശം മുന്നോട്ടുവച്ചതിനെത്തുടർന്ന് യുദ്ധം പുനരാരംഭിക്കൽ താൽക്കാലികമായി നിർത്തിവച്ചെന്ന് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയത്.
ഇറാനെതിരെ വീണ്ടും ട്രംപിന്റെ ഭീഷണി ;തിരിച്ചടി ശക്തമായിരിക്കുമെന്ന് ഇറാൻ
RELATED ARTICLES
Recent Comments
on Hello world!


