Monday, June 1, 2026
HomeDisctrict NewsKERALAശു​ഹൈ​ബ് വ​ധം: വിചാരണക്കിടെ 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി

ശു​ഹൈ​ബ് വ​ധം: വിചാരണക്കിടെ 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി

വി​ചാ​ര​ണ കോ​ട​തി മാ​റ്റ​ണ​മെ​ന്ന് പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ഹ​ർ​ജി‌

ത​ല​ശേ​രി: യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ശു​ഹൈ​ബി​നെ (29) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളേ​യും വി​ചാ​ര​ണ​ക്കി​ട​യി​ൽ ജാ​മ്യം റ​ദ് ചെ​യ്ത് വി​ചാ​ര​ണ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ന്ന​ലെ കേ​സി​ൽ ര​ണ്ടാം സാ​ക്ഷി​യു​ടെ ക്രോ​സ് വി​സ്‌​താ​രം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് അ​ഡീ​ഷ​ന​ൽ ജി​ല്ലാ സെ​ഷ​ൻ​സ് (മൂ​ന്ന്) കോ​ട​തി ജ​ഡ്ജി റൂ​ബി കെ. ​ജോ​സ് മു​ഴു​വ​ൻ പ്ര​തി​ക​ളേ​യും റി​മാ​ൻ​ഡ് ചെ​യ്ത​ത്.


സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ തി​ല്ല​ങ്കേ​രി വ​ഞ്ഞേ​രി​യി​ലെ ല​ക്ഷ്മി നി​ല​യ​ത്തി​ൽ എം.​വി. ആ​കാ​ശ് (32) എ​ന്ന ആ​കാ​ശ് തി​ല്ല​ങ്കേ​രി, ക​രു​വെ​ള്ളി പ​ഴ​യ​പു​ര​യാ​ൽ ര​ജി​ൽ രാ​ജ് (33), മു​ഴ​ക്കു​ന്ന് മു​ട​ക്കോ​ഴി​യി​ലെ ക​രു​വോ​ത്ത് വീ​ട്ടി​ൽ എ. ​ജി​തി​ൻ (32), മു​ഴ​ക്കു​ന്ന് കൃ​ഷ്ണാ നി​വാ​സി​ൽ സി.​എ​സ്. ദീ​പ് ച​ന്ദ് (34), പാ​ല​യോ​ട് തെ​രു​വി​ലെ ത​യ്യു​ള്ള​തി​ൽ പു​തി​യ​പു​ര​യി​ൽ ടി.​കെ.​അ​സ്ക​ർ (35), സാ​ജ് നി​വാ​സി​ൽ കെ.​ബൈ​ജു (45), തി​ല്ല​ങ്കേ​രി ആ​ല​യാ​ട് പു​തി​യ​പു​ര​യി​ൽ പി.​വി. അ​ൻ​വ​ർ സാ​ദ​ത്ത് (32), പാ​ല​യോ​ട് മു​ട്ടി​ൽ കെ.​അ​ഖി​ൽ ( 32 ), തെ​രൂ​രി​ലെ സാ​ജ് നി​വാ​സി​ൽ കെ.​സ​ഞ്ജ​യ് (30), ര​ജ​ത് നി​വാ​സി​ൽ കെ.​ര​ജ​ത് (32), എ​ള​മ്പാ​റ ക​മ്മാ​നം വീ​ട്ടി​ൽ കെ.​വി. സം​ഗീ​ത് (31), മ​ട്ട​ന്നൂ​ർ കോ​ള​ജി​ന​ടു​ത്തു​ള്ള കി​ള​യ​ങ്ങാ​ട്ട് ചേ​റ്റ​ടി പു​തി​യ​പു​ര​യി​ൽ പി.​കെ. അ​ഭി​നാ​ഷ് (30), എ​ട​ന്നൂ​ർ പാ​ലോ​ട് തെ​രൂ​ർ കു​ട്ടി​ക്കു​ന്നി​ൽ നി​ലാ​വ് വീ​ട്ടി​ൽ സി. ​നി​ജി​ൽ (31), എ​ള​മ്പാ​റ അ​ഭി​ന​ന്ദ​ത്തി​ൽ കെ.​പി.​പ്ര​ശാ​ന്ത് (57), പാ​ലോ​ട് തെ​രൂ​ർ പാ​ല​ത്താ​ൻ കു​ന്നി​ൽ എ.​പി.​സ​നീ​ഷ് (32), മു​ട്ടി​ൽ വീ​ട്ടി​ൽ എ.​കെ.​സു​ബി​ൻ (32), മു​ഴ​ക്കു​ന്നി​ലെ കേ​ളോ​ത്ത് വീ​ട്ടി​ൽ വി. ​പ്ര​ജി​ത്ത് (35) എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.


ഇ​തി​നി​ട​യി​ൽ വി​ചാ​ര​ണ കോ​ട​തി മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഹ​ർ​ജി കോ​ട​തി 29 ന് ​പ​രി​ഗ​ണി​ക്കും. നീ​തി​പൂ​ർ​വ​മാ​യ വി​ചാ​ര​ണ​ക്ക്‌ മ​റ്റൊ​രു കോ​ട​തി​യി​ലേ​ക്ക്‌ വി​ചാ​ര​ണ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ സെ​ഷ​ൻ​സ്‌ കോ​ട​തി​യി​ൽ പ്ര​തി​ഭാ​ഗം ഹ​ർ​ജി ന​ൽ​കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്‌ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്ത അ​സാ​ധാ​ര​ണ ന​ട​പ​ടി ഉ​ണ്ടാ​യ​ത്. പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ പി.​വി. ഹ​രി 23 നാ​ണ്‌ കോ​ട​തി​മാ​റ്റ​ത്തി​ന്‌ ഹ​ർ​ജി ന​ൽ​കി​യ​ത്‌. വി​ചാ​ര​ണ ന​ട​പ​ടി​യി​ലെ പി​ഴ​വും ജ​ഡ്‌​ജി​യു​ടെ പ​ക്ഷ​പാ​ത​പ​ര​മാ​യ സ​മീ​പ​ന​വും ഹ​ർ​ജി​യി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്നു.
ക്രോ​സ്‌​വി​സ്‌​താ​ര​ത്തി​നി​ടെ​യു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ ജ​ഡ്‌​ജി അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ട്ട്‌ സാ​ക്ഷി​യെ സ​ഹാ​യി​ച്ച​താ​യി പ്ര​തി​ഭാ​ഗം ഹ​ർ​ജി​യി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ന്യാ​യ​മാ​യ വി​ചാ​ര​ണ ഈ ​കോ​ട​തി​യി​ൽ ന​ട​ക്കു​മെ​ന്ന വി​ശ്വാ​സം പ്ര​തി​ക​ൾ​ക്കും അ​ഭി​ഭാ​ഷ​ക​ർ​ക്കും ന​ഷ്‌​ട​പ്പെ​ട്ട​താ​യും ത​ല​ശേ​രി​യി​ലെ മ​റ്റേ​തെ​ങ്കി​ലും കോ​ട​തി​യി​ലേ​ക്ക്‌ വി​ചാ​ര​ണ മാ​റ്റു​ന്ന​താ​ണ്‌ ഉ​ചി​ത​മെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ഭാ​ഗം ന​ൽ​കി​യ ര​ണ്ട് ഹ​ർ​ജി​ക​ൾ കോ​ട​തി ത​ള്ളു​ക​യും പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നെ താ​ക്കീ​ത് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഒ​ന്നാം സാ​ക്ഷി ഇ. ​റി​യാ​സ് നി​യ​മ​പ​ര​മാ​യ​ല്ല കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യ​തെ​ന്നും ഇ​ക്കാ​രും രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ പി.​വി. ഹ​രി ആ​ദ്യം ഹ​ർ​ജി ന​ൽ​കി​യ​ത്. നീ​ണ്ട നേ​ര​ത്തെ വാ​ദ​ത്തി​നു ശേ​ഷം ഈ ​ഹ​ർ​ജി കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഈ ​വി​ഷ​യ​ത്തി​ൽ മേ​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​ണെ​ന്നും ര​ണ്ടാം സാ​ക്ഷി​യു​ടെ ക്രോ​സ് വി​സ്‌​താ​രം മാ​റ്റി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഭാ​ഗം വീ​ണ്ടും ഹ​ർ​ജി ന​ൽ​കി. ഈ ​ഹ​ർ​ജി കോ​ട​തി ത​ള​ളു​ക​യും വി​ചാ​ര​ണ അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​ക്കൊ​ണ്ട് പോ​കാ​നാ​ണ് പ്ര​തി​ഭാ​ഗം ശ്ര​മ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും താ​ക്കീ​ത് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.


തു​ട​ർ​ന്ന് ന​ട​ന്ന വി​ചാ​ര​ണ​യി​ൽ ര​ണ്ടാം സാ​ക്ഷി നൗ​ഷാ​ദി​ന്‍റെ ചീ​ഫ് വി​സ്‌​താ​രം പൂ​ർ​ത്തി​യാ​ക്കു​ക​യും
കൊ​ല​യാ​ളി സം​ഘ​ത്തെ സാ​ക്ഷി കോ​ട​തി​യി​ൽ തി​രി​ച്ച​റി​യു​ക​യും ചെ​യ്തി​രു​ന്നു. ഒ​ന്നു മു​ത​ൽ നാ​ലു​വ​രെ പ്ര​തി​ക​ളേ​യും കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളും വ​സ്‌​ത്ര​ങ്ങ​ളു​മാ​ണ് ര​ണ്ടാം സാ​ക്ഷി തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ശു​ഹൈ​ബി​നൊ​പ്പ​മു​ണ്ടാ​യി​രി​ക്കു​ക​യും സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സാ​ക്ഷി​യാ​ണ് നൗ​ഷാ​ദും. 18 നാ​ണ്‌ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ്‌ (മൂ​ന്ന്‌) കോ​ട​തി​യി​ൽ ശു​ഹൈ​ബ്‌ വ​ധ​ക്കേ​സ്‌ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്‌. 2018 ഫെ​ബ്രു​വ​രി 18-ന് ​രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ്യ​ൽ പ്രോ​സി​ക്യൂട്ട​ർ അ​ഡ്വ കെ.​പ​ത്മ​നാ​ഭ​നും പ്ര​തി​ഭാ​ഗ​ത്തി​നു വേ​ണ്ടി പി.വി. ഹ​രി, എ​ൻ​.ആ​ർ. ഷാ​ന​വാ​സു​മാ​ണ് ഹാ​ജ​രാ​കു​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments