കൊച്ചി: നടൻ ദിലീപിനെ കേസിൽ കോടതി കുറ്റവിമുക്തമാക്കിയതിനെ തുടർന്ന് മുകേഷ് എംഎൽഎ പ്രതികരണവുമായി രംഗത്തെത്തി. “കോടതി വിധി മാനിക്കപ്പെടേണ്ടതാണ്. നിയമപ്രക്രിയയ്ക്ക് പുറത്ത് ഒരാൾക്കും കുറ്റം ചുമത്താൻ കഴിയില്ല. നീതി സംവിധാനത്തിലുളള വിശ്വാസം നാം നിലനിർത്തണം” ഒരു നിരപരാധിയും ശിക്ഷിക്കപെടാൻ പാടില്ലെന്നും മുകേഷ് പറഞ്ഞു.
ദിലീപിൻ്റെ തിരിച്ചു വരവ് തീരുമാനിക്കേണ്ടത് സിനിമ സംഘടനകളുടെ നേതൃത്വമാണ്.
താൻ ഒരു മെമ്പർ മാത്രം. പൊലീസിലെ ക്രിമിനലുകൾ എന്ന ദിലീപിൻ്റെ പരാമർശത്തിൽ
അതാണല്ലോ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് എന്നും മുകേഷ് പ്രതികരിച്ചു. അതേസമയം, സത്യം പുറത്തുവരണം എന്നതാണ് എല്ലാവരുടെയും ആഗ്രഹം എന്നും, ഭാവിയിൽ അന്വേഷണ ഏജൻസികളും കോടതികളും കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നടൻ ദിലീപിനെ കോടതി കുറ്റവിമുക്തമാക്കിയതിൽ പ്രതികരിച്ച് മുകേഷ് എംഎൽഎ
RELATED ARTICLES
Recent Comments
on Hello world!


