Saturday, April 11, 2026
HomeNewsLatest Newsട്രംപിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ

ട്രംപിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ

ബൊഗോട്ട: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിട്ട് വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. അമേരിക്കയുടെ ഇത്തരം നടപടികൾക്ക് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പെട്രോ മുന്നറിയിപ്പ് നൽകി. വരൂ എന്നെ വന്ന് പിടിക്കൂ.. ഞാൻ തനിക്കായി കാത്തിരിക്കുകയാണെന്നാണ് പെട്രോയുടെ വെല്ലുവിളി. ഇനി ഒരിക്കലും ആയുധം തൊടില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.. എന്നാൽ നാടിന് വേണ്ടി ഒരിക്കൽകൂടി ആയുധം എടുക്കുമെന്നും പെട്രോ വ്യക്തമാക്കി. അമേരിക്കയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന വ്യക്തിയാണ് കോളംബിയ ഭരിക്കുന്നതെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്.

കോളംബിയക്ക് എതിരെ സൈനിക നടപടി കൈക്കൊള്ളുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഭീഷണികൾ ഉണ്ടായാലും സൈന്യത്തെ ഉപയോഗിച്ചാലും അന്താരാഷ്ട്ര ബന്ധങ്ങൾ നിലനിർത്തുമെന്ന് കൊളംബിയ വിദേശകാര്യമന്ത്രാലയം ട്രംപിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കിയിരുന്നു. വെനസ്വലെയിലെ യുഎസ് അധിനിവേഷത്തിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുത്തത്.

ലോകത്തിലെ ഏറ്റവും വലിയ കൊക്കൈൻ നിർമ്മാതാക്കളാണ് കൊളംബിയ. നേരത്തെ ഒക്ടോബറിൽ പെട്രോയും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും അനധികൃത മയക്കുമരുന്ന് കടത്ത് നടത്തുണ്ടെന്ന് ട്രംപ് ആരോപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments