Wednesday, February 25, 2026
HomeDisctrict NewsKERALAശബരിമല സ്വർണ്ണക്കൊള്ള കേസ് : തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം

ശബരിമല സ്വർണ്ണക്കൊള്ള കേസ് : തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ കഴിയുകയായിരുന്ന തന്ത്രി കണ്ഠരര് രാജീവരെ ദേഹാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യത്വത്തെ തുടർന്ന് ജയിൽ ആംബുലൻസിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തന്ത്രിയെ എത്തിച്ചു. ഇന്ന് രാവിലെയാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘം (SIT) തന്ത്രിയെ അറസ്റ്റ് ചെയ്തത്. ദേവസ്വം മാനുവൽ പ്രകാരം അസിസ്റ്റന്റ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തന്ത്രി. തന്ത്രിക്ക് ലഭിക്കുന്ന പടിത്തരം എന്നത് ദക്ഷിണയല്ല, മറിച്ച് ശമ്പളം തന്നെയാണെന്ന് നിയമോപദേശത്തിന് ശേഷം അന്വേഷണ സംഘം സ്ഥിരീകരിച്ചു.

അതിനിടെ, തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടില്‍ എസ്‌ഐടി സംഘം പരിശോധന നടത്തി. പത്തോളം ഉദ്യാഗസ്ഥരടങ്ങുന്ന സംഘമാണ് ചെങ്ങന്നൂരിലെ വീട്ടിലെത്തിയത്. ശബരിമലയിലെ കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലേക്കുള്‍പ്പെടെ വെളിച്ചം വീശുന്ന രേഖകള്‍ കണ്ടെടുക്കുന്നതിനു വേണ്ടിയാണ് ഇന്നത്തെ പരിശോധന. ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളി കൊണ്ടുപോകാന്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മൗനാനുവാദം നല്‍കി ഗൂഢാലോചനയില്‍ പങ്കാളിയാണ് തന്ത്രിയെന്നാണ് എസ്‌ഐടിയുടെ നിലപാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments