Saturday, April 11, 2026
HomeDisctrict NewsKERALAജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

അടൂർ: പത്തനംതിട്ട അടൂരിൽ വീടു പണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിൻ്റേയും ആര്യയുടേയും മകൻ ഏ‍ഴുവയസ്സുകാരനായ ദ്രുപത് തനൂജ് ആണ് മരിച്ചത്. ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഞായറാഴ്ച രാവിലെ 10നായിരുന്നു സംഭവം.

വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടളയാണ് അബദ്ധത്തിൽ ദ്രുപതിൻ്റെ ശരീരത്തിലേക്ക് വീണത്. തലയ്ക്കാണ് പരിക്കേറ്റത്. തുടർന്ന് അടൂരിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചു.
കോന്നി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. സംസ്കാര ചടങ്ങുകൾ നാളെ നടക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments