Wednesday, February 25, 2026
HomeNewsLatest Newsസൂര്യകുമാർ യാദവിനെതിരായ വ്യാജ പ്രചാരണം; നടി ഖുഷി മുഖർജിക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്

സൂര്യകുമാർ യാദവിനെതിരായ വ്യാജ പ്രചാരണം; നടി ഖുഷി മുഖർജിക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്

മുംബൈ: ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ വിവാദ​ പരാമർശം നടത്തിയ ബോളിവുഡ് നടി ഖുഷി മുഖർജിക്കെതിരെ നിയമ നടപടിയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസൻ അൻസാരി. 100 കോടി രൂപയുടെ അപകീർത്തി കേസാണ് ഖുഷിക്കെതിരെ ഫൈസൻ ഫയൽ ചെയ്തത്.

ഒരു റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയാണ് സൂര്യകുമാർ യാ​ദവ് ഒരുപാട് മെസേജുകൾ അയക്കാറുണ്ടെന്നു ഖുഷി അവകാശപ്പെട്ടത്. ഒരു ക്രിക്കറ്റ് താരത്തെ ഡേറ്റ് ചെയ്യാൻ താത്പര്യമില്ലെന്നും അവർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ നടിയുടെ വെളിപ്പെടുത്തൽ വൻ വിവാദമായതോടെ സൂര്യയുമായി ഉണ്ടായിരുന്നത് വെറും സൗഹൃദം മാത്രമാണെന്നു പറഞ്ഞു ഖുഷി തടിയൂരി. ഇതിനെതിരെയാണ് ഇപ്പോൾ നിയമ നടപടി വന്നിരിക്കുന്നത്.

നടിയുടെ അവകാശവാദങ്ങൾ വ്യാജമാണെന്നും സൂര്യയെ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഫൈസൻ അൻസാരി ഖാസിപുർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. നടിക്ക് ഏഴു വർഷമെങ്കിലും ജയിൽ ശിക്ഷ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഖുഷിയുടെ വെളിപ്പെടുത്തലിൽ സൂര്യകുമാർ യാദവ് ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.

ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് സൂര്യകുമാർ യാ​ദവ്. ലോകകപ്പിനു മുന്നോടിയായി ന്യൂസിലൻഡുമായി ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ഈ മാസം 21 മുതലാണ് ടി20 പരമ്പര ആരംഭിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments