തിരുവനന്തപുരം: ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്റെ (AISBISF) നേതൃത്വത്തിൽ 2026 മെയ് 25, 26 തീയതികളിൽ രാജ്യവ്യാപകമായി എസ്‌ബിഐ ജീവനക്കാർ പണിമുടക്കുന്നു. പുതിയ നിയമനങ്ങൾ, പെൻഷൻ പ്രശ്നങ്ങൾ, തൊഴിലാളി അവകാശങ്ങൾ എന്നിവയുൾപ്പെടെ 16 ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നാലാമത്തെ ശനി, ഞായർ (മേയ് 23, 24) ദിവസങ്ങൾക്ക് പിന്നാലെ സമരം വരുന്നതിനാലും, തൊട്ടടുത്ത ദിവസങ്ങളിൽ സംസ്ഥാനങ്ങളിൽ ബക്രീദ് അവധി വരുന്നതിനാലും തുടർച്ചയായ ദിവസങ്ങളിൽ ബാങ്ക് സേവനങ്ങൾ തടസ്സപ്പെടും. രണ്ട് ദിവസം പണിമുടക്കും മൂന്ന് ദിവസം അവധിയും ചേർത്താണ് അഞ്ച് ദിവസം എസ്ബിഐ സേവനങ്ങൾ തടസ്സപ്പെടുന്നത്. അതേസമയം ഡിജിറ്റൽ സേവനങ്ങൾക്ക് തടസമുണ്ടാകില്ല.
SBI YONO, മൊബൈൽ ബാങ്കിംഗ്, യുപിഐ (UPI) അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അടിയന്തര ആവശ്യങ്ങൾക്കായി കസ്റ്റമർ സർവീസ് പോയിന്റുകളെയും (CSPs) ഉപയോഗപ്പെടുത്താം.
എസ്ബിഐ പണിമുടക്കുന്നു: അഞ്ച് ദിവസം ഇടപാടുകൾക്ക് പാടുപെടും
RELATED ARTICLES
Recent Comments
on Hello world!


