Monday, June 1, 2026
HomeDisctrict NewsKERALAതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ

കേരളത്തില്‍ നിയമസഭാ സ്പീക്കറെ തിരഞ്ഞെടുത്തു. മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ. എ.സി.മൊയ്തീന്‍ ഇടതുമുന്നണിയുടെയും ബി.ബി.ഗോപകുമാര്‍ ബി.ജെ.പിയുടെയും സ്ഥാനാര്‍ത്ഥികളായിരുന്നു. പ്രോടെം സ്പീക്കര്‍ ജി.സുധാകരന്റെ അദ്ധ്യക്ഷതയിലാണ് വോട്ടെടുപ്പ് നടന്നത്. പ്രോടെം സ്പീക്കര്‍ ജി. സുധാകരന്റെ അദ്ധ്യക്ഷതയില്‍ നടന്ന വോട്ടെടുപ്പില്‍ 101 വോട്ടുകള്‍ നേടിയാണ് അദ്ദേഹം വിജയിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.സി. മൊയ്തീന് 35 വോട്ടും, ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി.ബി. ഗോപകുമാറിന് 3 വോട്ടും ലഭിച്ചു. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് സ്പീക്കര്‍ പദവിയിലേക്ക് യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ തമ്മില്‍ ത്രികോണ മത്സരം നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments