Friday, June 12, 2026
HomeDisctrict NewsKERALAഡ്രൈ​വിം​ഗ് സ്കൂ​ൾ ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം; തൊ​ഴി​ൽ​സു​ര​ക്ഷ​യും സം​ഘ​ട​നാ വി​പു​ലീ​ക​ര​ണ​വും ച​ർ​ച്ച​യാ​യി

ഡ്രൈ​വിം​ഗ് സ്കൂ​ൾ ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം; തൊ​ഴി​ൽ​സു​ര​ക്ഷ​യും സം​ഘ​ട​നാ വി​പു​ലീ​ക​ര​ണ​വും ച​ർ​ച്ച​യാ​യി

എ​റ​ണാ​കു​ളം: ഡ്രൈ​വിം​ഗ് സ്കൂ​ൾ ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ള​ത്ത് ചേ​ർ​ന്നു. ഐ.​എ​ൻ.​ടി.​യു.​സി അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി കെ. ​കെ. ഇ​ബ്രാ​ഹിം​കു​ട്ടി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ, സ്വ​യം തൊ​ഴി​ൽ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്രൈ​വിം​ഗ് സ്കൂ​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ തൊ​ഴി​ൽ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന ഐ.​എ​ൻ.​ടി.​യു.​സി പൂ​ർ​ണ്ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ, ഡ്രൈ​വിം​ഗ് സ്കൂ​ൾ പ്ര​വ​ർ​ത്ത​ക​രെ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സം​ഘ​ട​നാ വി​പു​ലീ​ക​ര​ണം, എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും യൂ​ണി​യ​ൻ രൂ​പീ​ക​ര​ണം, അം​ഗ​ത്വ വ​ർ​ധ​ന, വ​രി​സം​ഖ്യ ശേ​ഖ​ര​ണം, വാ​ർ​ഷി​ക ഓ​ഡി​റ്റ് എ​ന്നി​വ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ച്ചു. കേ​ര​ള ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി യു.​ഡി.​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ൾ മേ​ഖ​ല​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​ത് ഐ.​എ​ൻ.​ടി.​യു.​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ ഐ.​എ​ൻ.​ടി.​യു.​സി അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി കെ. ​കെ. ഇ​ബ്രാ​ഹിം​കു​ട്ടി, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ഐ.​എ​ൻ.​ടി.​യു.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് മ​ല​യാ​ല​പ്പു​ഴ ജ്യേ​തി​ഷ് കു​മാ​ർ, കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്റ് ഷാ​ജി, തു​ണ്ടി​ൽ മ​നോ​ഹ​ര​ൻ, അ​ജ​യ​കു​മാ​ർ (കോ​ത​മം​ഗ​ലം), മൂ​സാ പ​ര​ന്നേ​ക്കാ​ട്, മോ​ഹ​ൻ ക​ക്കോ​ടി, ലെ​നി​ൻ (കാ​ക്ക​നാ​ട്), രാ​ജു (വെ​ൽ ഗേ​റ്റ്), ര​തീ​ഷ് ശി​വ​രാ​ജ​ൻ, ഹാ​നീ​ഫ (മ​ല​പ്പു​റം), ശ​ശി​ന്ദ്ര​ൻ (തൃ​ശൂ​ർ), അ​മ​ൽ​ദേ​വ്, മ​നീ​ഷ് (ഇ​ടു​ക്കി), ടൈ​റ്റ​സ്, വ​നോ​ദ്ഭാ​സ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യോ​ഗ​ത്തി​ൽ സം​ഘ​ട​നാ ശ​ക്തീ​ക​ര​ണം, അം​ഗ​ത്വ വി​പു​ലീ​ക​ര​ണം, വ​രി​സം​ഖ്യ ശേ​ഖ​ര​ണം, വി​വി​ധ ഓ​ഫീ​സു​ക​ളു​ടെ കീ​ഴി​ൽ യൂ​ണി​യ​ൻ രൂ​പീ​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ലു​ക​ളും തീ​രു​മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments