Friday, June 12, 2026
HomeDisctrict NewsKERALAമലയാളിയുടെ പ്രിയ പ്യാരി ഇനിയില്ല : സലിം കുമാർ വിടവാങ്ങി

മലയാളിയുടെ പ്രിയ പ്യാരി ഇനിയില്ല : സലിം കുമാർ വിടവാങ്ങി

പ്രശസ്ത ചലച്ചിത്ര താരം സലിം കുമാര്‍ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 56 വയസായിരുന്നു. ഇന്നു രാവിലെ ഒമ്പത് മുതല്‍ പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. മുഖ്യമന്ത്രി വി.ഡി സതീശന്‍ അന്ത്യോപചാരമര്‍പ്പിക്കും. സംസ്‌കാരം ഇന്നു വൈകുന്നേരം വീട്ടുവളപ്പില്‍. 1969 ഒക്ടോബര്‍ ഒന്‍പതിന് വടക്കന്‍ പറവൂരിലാണ് ജനനം. കൊച്ചിന്‍ കലാഭവനിലും സാഗറിലുമെല്ലാം മിമിക്രി അവതരിപ്പിച്ചാണു കലാരംഗത്തേക്കു ചുവടുവച്ചത്. 2000 ത്തില്‍ തെങ്കാശിപ്പട്ടണം സൂപ്പര്‍ഹിറ്റായതോടെ സലിംകുമാര്‍ മലയാളിയുടെ പ്രിയതാരമായി. മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. ആദാമിന്റെ മകന്‍ അബുവിലൂടെ 2010 ല്‍ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരം, അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലൂടെ 2013 ല്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം എന്നിവ നേടി. മുഖ്യമന്ത്രി വി ഡി സതീശന്റെ പറവൂരിലെ സ്വീകരണ പരിപാടിയിലാണ് സലിം കുമാര്‍ അവസാനമായി പൊതുവേദിയിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments