Friday, June 12, 2026
HomeNewsDisctrict Newsപി​ലാ​ത്ത​റ​യി​ൽ കാ​ർ ത​ട്ടി​യെ​ടു​ത്ത് ക​വ​ർ​ച്ച : പി​ന്നി​ൽ സ്വ​ര്‍​ണം പൊ​ട്ടി​ക്ക​ല്‍ സം​ഘം;ന​ഷ്‌​ട​മാ​യ​ത് ഒ​ന്ന​ര​ക്കോ​ടി രൂ​പ​യും 259...

പി​ലാ​ത്ത​റ​യി​ൽ കാ​ർ ത​ട്ടി​യെ​ടു​ത്ത് ക​വ​ർ​ച്ച : പി​ന്നി​ൽ സ്വ​ര്‍​ണം പൊ​ട്ടി​ക്ക​ല്‍ സം​ഘം;ന​ഷ്‌​ട​മാ​യ​ത് ഒ​ന്ന​ര​ക്കോ​ടി രൂ​പ​യും 259 ഗ്രാം ​സ്വ​ര്‍​ണ​വും

പ​യ്യ​ന്നൂ​ർ: പി​ലാ​ത്ത​റ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ന് സ​മീ​പ​ത്തെ ജ​ന​വാ​സ​മി​ല്ലാ​ത്ത പ്ര​ദേ​ശ​ത്ത് കാ​ര്‍ ത​ക​ര്‍​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ സ്വ​ര്‍​ണം പൊ​ട്ടി​ക്ക​ല്‍ സം​ഘ​മെ​ന്ന് ഉ​റ​പ്പാ​യി. വാ​ഹ​ന​ത്തി​ല്‍ 259 ഗ്രാം ​സ്വ​ര്‍​ണ​വും ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​മു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​മാ​ണ് ക​വ​ര്‍​ച്ച​ക്ക് പി​ന്നി​ല്‍ സ്വ​ര്‍​ണം പൊ​ട്ടി​ക്ക​ല്‍ സം​ഘ​മാ​ണെ​ന്ന ഉ​റ​പ്പി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തെ എ​ത്തി​ച്ച​ത്. പ​രാ​തി​ക്കാ​ര​ന്‍റെ മൊ​ഴി​യി​ല്‍ ആ​ദ്യ​മേ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് പ​ല​രെ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​ക്കൂ​ട്ട​ത്തി​ല്‍ വാ​ഹ​ന​യു​ട​മ​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ 55 ല​ക്ഷം രൂ​പ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു മൊ​ഴി. സം​ശ​യം തോ​ന്നി​യ പോ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ കാ​റി​ല്‍ 259 ഗ്രാം ​സ്വ​ര്‍​ണ​വും ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​മു​ണ്ടാ​യി​രു​ന്ന​താ​യി മൊ​ഴി ന​ല്‍​കി​യ​താ​യാ​ണ് സൂ​ച​ന. ഇ​തോ​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം സ്വ​ര്‍​ണം പൊ​ട്ടി​ക്ക​ല്‍ സം​ഘ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങി​യ​ത്.


ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് ത​ല​ശേ​രി​യി​ലെ സു​ഹൃ​ത്തി​ന്‍റെ കാ​റി​ല്‍ മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ നി​ന്ന് ത​ല​ശേ​രി​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ൽ സ്വ​ര്‍​ണ​വ്യാ​പാ​രി​യാ​യ മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി കു​മാ​ര്‍ ജ​ല​ന്ത​ര്‍ നി​ഗ​വും ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളും ഡ്രൈ​വ​റു​മു​ണ്ടാ​യി​രു​ന്ന കാ​റി​നെ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ ര​ണ്ട് ഗ്രേ ​ക​ള​റി​ലു​ള്ള ഇ​ന്നോ​വ കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റു​പേ​ര്‍ എ​ടാ​ട്ട് വെ​ച്ച് വ​ഴി​ത​ട​ഞ്ഞ് കാ​ര്‍ ത​ട്ടി​യെ​ടു​ത്ത​ത്. ഈ ​കാ​ർ പി​ലാ​ത്ത​റ കോ-​ഓ​പ്പ​റ്റേീ​വ് കോ​ള​ജി​ന്‍റെ സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.


ത​ല​ശേ​രി ചി​റ​ക്ക​ര​യി​ലെ സ്വ​ര്‍​ണ​വ്യാ​പാ​രി മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ അ​ശോ​ക് യ​ശ്വ​ന്തി​ന്‍റേ​താ​ണ് ത​ക​ര്‍​ക്ക​പ്പെ​ട്ട കാ​റെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ കാ​റി​ന്‍റെ ഉ​ട​മ​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കാ​റി​ല്‍ 55 ല​ക്ഷം രൂ​പ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന ആ​ദ്യ​ത്തെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഇ​തും പൂ​ര്‍​ണ​മാ​യി വി​ശ്വ​സി​ക്കാ​നാ​കാ​ത്ത​തി​നാ​ല്‍ വീ​ണ്ടും ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ന​ഷ്‌​ട​ത്തി​ന്‍റെ ക​ണ​ക്ക് കൂ​ടി​യ​ത്. കു​മാ​ര്‍ അ​റി​യാ​തെ വാ​ഹ​ന​യു​ട​മ സ്വ​ര്‍​ണ​വും പ​ണ​വും ക​ട​ത്തു​ക​യാ​യി​രു​ന്നോ​യെ​ന്ന​തും ഇ​ന്നോ​വ കാ​റു​ക​ളി​ലെ​ത്തി​യ അ​ക്ര​മി​ക​ളാ​ര് എ​ന്ന​തും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments