പട്ടണക്കാട്: കേന്ദ്ര സർക്കാർ നടത്തുന്ന നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ (NMMS / NMMSE)യിൽ പട്ടണക്കാടുനിന്നും വിജയത്തിളക്കം. പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച പട്ടണക്കാട് പഞ്ചായത്ത് പതിനൊന്നാം വാർഡിലെ വിദ്യാർത്ഥി രാമനാരായണനെ വാർഡ് മെമ്പർ രജിതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു. പാണാപറമ്പത്ത് ഹരി – രശ്മി ദമ്പതികളുടെ മകനാണ് രാമനാരായണൻ.
ചടങ്ങിൽ പതിന്നാലാം വാർഡ് മെമ്പർ ഉഷാ ഷാജി, രാജേന്ദ്ര പ്രസാദ്, രമ്യ, രശ്മി എന്നിവർ പങ്കെടുത്തു വിദ്യാർത്ഥിക്ക് ആശംസകളും അഭിനന്ദനങ്ങളും നേർന്നു.
രാമനാരായണന്റെ ഈ വിജയം പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പ്രചോദനമാകുന്നതാണെന്നും, കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നും വാർഡ് മെമ്പർ ആശംസകൾ അറിയിച്ചു.
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പിൽ തിളങ്ങി പട്ടണക്കാട് സ്വദേശി രാമനാരായണനും
Recent Comments
on Hello world!


