Saturday, June 13, 2026
HomeFinanceഐ​ഫോ​ണ്‍ 15ന് ​വി​ല​ കു​റ​യു​ന്നു!

ഐ​ഫോ​ണ്‍ 15ന് ​വി​ല​ കു​റ​യു​ന്നു!

ഐ​ഫോ​ണ്‍ 15 ഇ​പ്പോ​ള്‍ വ​ലി​യ വി​ല​ക്കു​റ​വോ​ടെ ല​ഭ്യ​മാ​കു​ന്നു. ആ​ദ്യ​കാ​ല​ത്ത് 79,999 രൂ​പ എ​ന്ന വി​ല​യി​ലാ​യി​രു​ന്നു ഈ ​പ്രീ​മി​യം സ്മാ​ര്‍ട്ട്ഫോ​ണ്‍ വി​പ​ണി​യി​ല്‍ എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഓ​ണ്‍ലൈ​ന്‍ പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ ആ​പ്പി​ള്‍ ഐ​ഫോ​ണ്‍ 15 ഏ​ക​ദേ​ശം 57,900 രൂ​പ​യ്ക്ക് ല​ഭ്യ​മാ​ണ്. കൂ​ടാ​തെ, എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക് ക്രെ​ഡി​റ്റ് കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങു​മ്പോ​ള്‍ 3,500 വ​രെ അ​ധി​ക ഇ​ള​വും ല​ഭി​ക്കാം. ഇ​തോ​ടൊ​പ്പം ഇ​എം​ഐ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. ഏ​ക​ദേ​ശം മാ​സം 2,688 രൂ​പ മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന 24 മാ​സ ഇ​ന്‍സ്റ്റാ​ള്‍മെ​ന്റ് പ​ദ്ധ​തി​യി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഫോ​ണ്‍ വാ​ങ്ങാ​ന്‍ ക​ഴി​യും. ആ​പ്പി​ള്‍ ഐ​ഫോ​ണ്‍ 15-ല്‍ 6.1 ​ഇ​ഞ്ച് ഒ​എ​ല്‍ഇ​ഡി ഡി​സ്പ്ലേ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. 6 ജി​ബി റാ​മും 128 ജി​ബി മു​ത​ല്‍ 512 ജി​ബി വ​രെ സ്റ്റോ​റേ​ജ് ഓ​പ്ഷ​നു​ക​ളും ല​ഭ്യ​മാ​ണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments