Saturday, June 13, 2026
HomeDisctrict NewsKERALAവിജ്ഞാനകേരളം ജനകീയ തൊഴിൽ-നൈപുണി കാമ്പയിൻ: ജൂൺ 6-ന് സംസ്ഥാനതല വെർച്വൽ തൊഴിൽ മേള

വിജ്ഞാനകേരളം ജനകീയ തൊഴിൽ-നൈപുണി കാമ്പയിൻ: ജൂൺ 6-ന് സംസ്ഥാനതല വെർച്വൽ തൊഴിൽ മേള

തി​രു​വ​ന​ന്ത​പു​രം: വി​ജ്ഞാ​ന​കേ​ര​ളം ജ​ന​കീ​യ തൊ​ഴി​ൽ-​നൈ​പു​ണി കാ​മ്പ​യി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ സ്‌​കി​ൽ ഡെ​ലി​വ​റി പ്ലാ​റ്റ്ഫോം (SDP) സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വെ​ർ​ച്വ​ൽ തൊ​ഴി​ൽ മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഇ​തി​ന്റെ ഭാ​ഗ​മാ​യി അ​ടു​ത്ത സം​സ്ഥാ​ന​ത​ല വെ​ർ​ച്വ​ൽ തൊ​ഴി​ൽ മേ​ള 2026 ജൂ​ൺ 6-ന് ​ന​ട​ക്കും. തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ എസ്ഡിപികെ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ഴ്ച​തോ​റു​മു​ള്ള തൊ​ഴി​ൽ മേ​ള​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്കാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഒ​ഴി​വു​ക​ളു​ടെ പ​ട്ടി​ക ഡി​ഡ​ബ്ല്യൂ​എം​എ​സ് പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ്. ഈ ​തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഡി​ഡ​ബ്ല്യൂ​എം​എ​സ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ ലോ​ഗി​ൻ ചെ​യ്യു​ക​യോ ചെ​യ്ത് ബ​ന്ധ​പ്പെ​ട്ട ജോ​ബ് ഐ​ഡി ഉ​പ​യോ​ഗി​ച്ച് അ​പേ​ക്ഷി​ക്കു​ക​യോ ചെ​യ്താ​ൽ മ​തി​യാ​കും.

സം​സ്ഥാ​ന​ത്തെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ൽ സു​ല​ഭ​മാ​ക്കു​ക​യും, നൈ​പു​ണ്യ വി​ക​സ​ന​വും തൊ​ഴി​ൽ ല​ഭ്യ​ത​യും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി വെ​ർ​ച്വ​ൽ തൊ​ഴി​ൽ മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments