റാന്നി: പത്തനംതിട്ട റാന്നിയിൽ കാറും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മന്ദിരംപടിയിൽ തമിഴ്നാട്,കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ വാഹനമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന കർണാടക സ്വദേശിയാണ് മരിച്ചത്.
ശബരിമല ദർശനത്തിനായി പോകുന്ന തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികളാണ് മിനി ബസിലുണ്ടായിരുന്നത്. ദർശനം കഴിഞ്ഞ് മടങ്ങിയ കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച മിനിബസിൽ നിയന്ത്രം വിട്ട് ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 20 പേരാണ് വാനിലുണ്ടായിരുന്നത്. അഞ്ച് പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന മറ്റുള്ളവർ പരിക്കേറ്റ് ചികിത്സയിലാണ്. കാർഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.


