തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കാന്‍ ജലവിഭവ വകുപ്പ് ഉന്നതതല യോഗം വിളിച്ചു. സാധ്യമായ അടിയന്തര നടപടികള്‍ ഉടനടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. തിരുവനന്തപുരത്തെ വെള്ളക്കെട്ടിനു കോര്‍പറേഷനെ പഴിച്ചതുകൊണ്ടു കാര്യമില്ലെന്നും വിവിധ വകുപ്പുകളുടെ ഏകോപനം വേണമെന്നും മേയര്‍ വി വി രാജേഷ് പറഞ്ഞിരുന്നു.തലസ്ഥാന നഗരിയിൽ പ്രത്യേകിച്ച് തമ്പാനൂരിലും, ചാക്കയിലും ഉൾപ്പെടെ വെള്ളക്കെട്ട് പ്രശ്നം ഇപ്പോൾ ഉണ്ടാകാൻ എന്താണ് കാരണമായതെന്ന് പരിശോധിച്ചു അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജലസേചന വകുപ്പിന്റെ സംസ്ഥാന ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി.തിരുവനന്തപുരം കോർപ്പറേഷൻ ആവശ്യപ്പെട്ടത് പ്രകാരം പാർവതി പുത്തനാറും, ആമയിഴഞ്ചാൻ തോടും ശുദ്ധീകരിക്കുന്നതിന് ആവശ്യമായ പ്രാഥമിക അനുമതി ജലസേചന വകുപ്പ് നൽകിയതായിട്ടാണ് ഉന്നത ഉദ്യോഗസ്ഥർ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എങ്കിലും ഇക്കാര്യങ്ങൾ സംബന്ധിച്ച് തിരുവനന്തപുരം മേയർ ഉൾപ്പെടെയുള്ള വരെ ചർച്ചയ്ക്ക് വിളിക്കാൻ സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചു.
Recent Comments
on Hello world!


