മെട്രോ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു ജലവിതരണക്കുഴലുകൾ സ്ഥാപിക്കുന്നതിനാൽ ഇന്നും നാളയും കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.പാലാരിവട്ടം എസ്എൻ ജംക്‌ഷൻ ഭാഗത്തുനിന്നു കലൂർ ഭാഗത്തേക്കും കലൂരിൽനിന്ന് ഇടപ്പള്ളി ഭാഗത്തേക്കും നിയന്ത്രണങ്ങളുണ്ടാകും.രാത്രി 10 മുതൽ രാവിലെ 6 വരെയാണു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ഇടപ്പള്ളി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പാലാരിവട്ടം എസ്എൻ ജംക്‌ഷനിൽനിന്ന് ഇടത്തേക്കു തിരിഞ്ഞു തമ്മനം വൈറ്റില റോഡിലൂടെ കലൂർ സ്റ്റേഡിയം വഴിയോ കലൂർ– കതൃക്കടവു റോഡ് വഴിയോ കലൂർ എറണാകുളം ഭാഗത്തേക്കു പോകണം.കലൂരിൽനിന്ന് ഇടപ്പള്ളി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കലൂർ ജംക്‌ഷനിൽനിന്ന് ഇടത്തേക്കു തിരിഞ്ഞു കലൂർ– എളമക്കര– പേരണ്ടൂർ റോഡ് വഴിയോ ദേശാഭിമാനി ജംക്‌ഷനിൽനിന്ന് കറുകപ്പിള്ളി- എളമക്കര വഴിയോ പാലാരിവട്ടം ഇടപ്പള്ളി ഭാഗത്തേക്കു പോകണം.
Recent Comments
on Hello world!


