Friday, June 12, 2026
HomeDisctrict NewsKERALAശലഭം 2026 പഠനോപകരണവിതരണം നടത്തി

ശലഭം 2026 പഠനോപകരണവിതരണം നടത്തി

കോവളം :പാച്ചല്ലൂർ ജംഗഷൻ സ്നേഹസ്പർശം ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ശലഭം 2026 പഠനോപകരണവിതരണം നടത്തി. പ്രസിഡന്റ്‌ പി ഹരികുമാറിന്റ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് തിരുവനന്തപുരം നഗര സഭ മേയർ വി വി രാജേഷ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ പാച്ചല്ലൂർ സുരേഷ് മാധവ് ആമുഖ പ്രസംഗം നടത്തി. വെള്ളാർ വാർഡ്‌ കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ വി സത്യവതി തിരുവല്ലം വാർഡ്‌ കൗൺസിലർ പാച്ചല്ലൂർ ഗോപകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേര, പി ടി എ പ്രസിഡന്റ്‌ എം ദൗലത് ഷാ, അജിത് വെണ്ണിയൂർ ഷിബു സേതുനാഥു, ഹ്യൂമൻ റൈറ്റ്സ് വിജിലൻസ് ഗ്ലോബൽ സംസ്ഥാന സെക്രട്ടറി തിരുവല്ലം ഉദയൻ, കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി മെമ്പർ ബി പ്രസന്നൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി സുകുമാരൻ നായർ സ്വാഗതവും ജോയിന്റ് സെക്രട്ടറി സുരേഷ് മാമൂട്ടിൽ കൃതജ്ഞതയും പറഞ്ഞു.ചടങ്ങിൽ പാച്ചല്ലൂർ ജംഗഷൻ സ്നേഹസ്പർശം ഓട്ടോ ഡ്രൈവേഴ്സ് നൽകിയ പഠനോപകരണങ്ങൾ തിരുവനന്തപുരം നഗരസഭ മേയർ വി വി രാജേഷ് സ്കൂൾ ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേരക്ക് കൈമാറി. പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ മാസ്റ്റർ പ്ലാൻ സ്കൂൾ ഹെഡ് മാസ്റ്റർ പോളിസ്റ്റൺ ഈ പെരേര മേയർ വി വി രാജേഷിന് നൽകി പ്രകാശനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments