കോവളം :പാച്ചല്ലൂർ പാറവിള എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പഠനോൽസവം 2026 സംഘടിപ്പിച്ചു. അസ്ഹർ പാച്ചല്ലൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് സിനിമ സീരിയൽ താരം ഷിഫാന ഉദ്ഘാടനം ചെയ്തു. പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേര, തിരുവല്ലം ഉദയൻ, സൽകർമ്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ബഷീർ സൽക്കർമ്മ, ഷബീർ കെ. വി, മുനീർ പനമൂട്ടിൽ, എം എം ഇബ്രാഹിം, ഫൈസൽ അഞ്ചാംകല്ല് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി ടി എ പ്രസിഡന്റ് എം ദൗലത് ഷാ സ്വാഗതവും റാഷിദ് കുപ്പച്ചിവിളാകം നന്ദിയും പറഞ്ഞു. ചടങ്ങിൽ എൽ എസ് എസ് എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുകയും പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിനുള്ള ബാഗുകൾ കൈമാറുകയും കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
Recent Comments
on Hello world!


